National
ഉത്തര്‍പ്രദേശിലെ അലിഗഢിലെ വീടുകളില്‍ വിള്ളല്‍; അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാര്‍
സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് പൈപ്പ് ലൈന്‍ സ്ഥാപിച്ചതിന് പിന്നാലെയാണ് വിള്ളല്‍ ഉണ്ടായതെന്ന് പ്രദേശവാസികള്‍
അലിഗഢ്| ഉത്തര്‍പ്രദേശിലെ അലിഗഢിലെ വീടുകളില്‍ വിള്ളല്‍. കന്‍വാരിയഗന്‍ജ് പ്രദേശത്താണ് സംഭവം. സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് പൈപ്പ് ലൈന്‍ സ്ഥാപിച്ചതിന് പിന്നാലെയാണ് വിള്ളല്‍ ഉണ്ടായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അധികൃതരെ വിവരം അറിയിച്ചിട്ടും നടപടിയെടുക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പരാതി അന്വേഷിക്കുമെന്ന് അലിഗഢ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കി.
ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ വീടുകളിലും കെട്ടിടങ്ങളിലും വിള്ളലുകളുണ്ടായതിനെക്കുറിച്ച് വിദഗ്ധ സമിതി അന്വേഷിച്ചുവരികയാണ്. അതിനിടെയാണ് അലിഗഢിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജോഷിമഠില്‍ 700ല്‍ അധികം കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്.
---- facebook comment plugin here -----




