ആര്‍ എസ് എസ് അനുകൂല പ്രസ്താവനയില്‍ കെ സുധാകരനെതിരെ യു ഡി എഫ് ഘടകകക്ഷിയായ ആര്‍ എസ് പിയും രംഗത്ത്. സംസാരിക്കുമ്പോള്‍ സുധാകരന്‍ ജാഗ്രത കാണിക്കേണ്ടിയിരുന്നുവെന്ന് ആര്‍ എസ് പി നേതാവ് ഷിബു ബേബി ജോണ്‍ പറഞ്ഞു. ശത്രുക്കള്‍ക്ക് വെടിമരുന്ന് കൊടുക്കുന്ന പ്രസ്താവനകളാണ് കെ പി സി സി അധ്യക്ഷന്റെ ഭാഗത്തുനിന്നും ഉണ്ടായത്. കെ സുധാകരനും കോണ്‍ഗ്രസും ഇക്കാര്യത്തില്‍ പരിശോധന നടത്തണമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
വീഡിയോ കാണാം







