Malappuram
മലപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് എസ് വൈ എസ് മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കും
മലപ്പുറം | എസ് വൈ എസ് മലപ്പുറം സോണ്‍ കമ്മിറ്റിക്കു കീഴില്‍ മലപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കും. തിങ്കള്‍ രാവിലെ 10.30ന് ഹോസ്പിറ്റലില്‍ നടക്കുന്ന ചടങ്ങില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് അസൈനാര്‍ സഖാഫി കുട്ടശ്ശേരി മെഡിക്കല്‍ സൂപ്രണ്ടിന് ഉപകരണങ്ങൾ കൈമാറും.
കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പി എം മുസ്ഥഫ കോഡൂര്‍, എസ് വൈ എസ് ജില്ലാ സെക്രട്ടറിമാരായ സയ്യിദ് മുര്‍തള ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട്, മുജീബുറഹ്മാന്‍ വടക്കേമണ്ണ, ഫിനാന്‍സ് സെക്രട്ടറി കരുവള്ളി അബ്ദുർറഹീം സംബന്ധിക്കും.
---- facebook comment plugin here -----