Kerala
പിണറായിയെ 'ദൈവ'മാക്കി ഫ്ളക്സ്; സിപിഎമ്മില്‍ പുതിയ വിവാദം
മലപ്പുറം | മുഖ്യമന്ത്രി പിണറായി വിജയനെ ദൈവമെന്ന് വിശേഷിപ്പിച്ച് ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചതിനെ ചൊല്ലി പുതിയ വിവാദം. മലപ്പുറം വളാഞ്ചേരിയിലാണ് വിചിത്രമായ ബോര്‍ഡ് ഉയര്‍ന്നത്.
വളാഞ്ചേരി പച്ചീരിയിലെ ഒരു ക്ഷേത്രത്തിന് മുന്നില്‍ സ്ഥാപിച്ച ബോര്‍ഡില്‍ പറയുന്നത് ഇങ്ങനെയാണ്: “ആരാണ് ദൈവമെന്ന് നിങ്ങള്‍ ചോദിച്ചു. അന്നം തരുന്നവനെന്ന് ജനം പറഞ്ഞു. കേരളത്തിന്റെ ദൈവം”.
സിപിഎമ്മിന്റെ പ്രാദേശിക പ്രവര്‍ത്തകരാണ് ബോര്‍ഡ് സ്ഥാപിച്ചത് എന്നാണ് ക്ഷേത്ര കമ്മിറി ഭാരവാഹികള്‍ ഉള്‍പ്പെടെ ആരോപിക്കുന്നത്. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയല്ല ബോര്‍ഡ് സ്ഥാപിച്ചത് എന്ന് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.
ക്ഷേത്രത്തിന് അരികെ സ്ഥാപിച്ച ബോര്‍ഡ് പിന്നീട് വിവാദത്തെ തുടര്‍ന്ന് അവിടെ നിന്നും മാറ്റിയിരുന്നു. ക്ഷേത്രത്തിന് അമ്പത് മീറ്റര്‍ അകലെയുള്ള ഒരു ചുമരിലാണ് പിന്നീട് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്.