Connect with us

International

ഒളിമ്പിക്‌സില്‍ ആദ്യ സ്വര്‍ണം സ്വന്തമാക്കി ചൈന

Published

|

Last Updated

ടോക്യോ | ഒളിമ്പിക്‌സില്‍ ആദ്യ സ്വര്‍ണം ചൈനക്ക്. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് ചൈനയുടെ യാംഗ് ക്വിയാന്‍ സ്വര്‍ണം സ്വന്തമാക്കിയത്. ഒളിമ്പിക്‌സ് റിക്കാര്‍ഡോടെയാണ് സ്വര്‍ണനേട്ടം. സ്‌കോര്‍: 251.8.

റഷ്യയുടെ അനസ്താസിയ ഗാലാഷിന വെള്ളിയും സ്വിറ്റ്‌സര്‍ലന്‍ഡിന്റെ നിന ക്രിസ്റ്റന്‍ വെങ്കലവും നേടി. അനസ്താസിയ 251.1 പോയിന്റും നിന ക്രിസ്റ്റന്‍ 230.6 പോയിന്റുമാണ് വെടിവച്ചിട്ടത്.

ഈ ഇനത്തില്‍ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകളായിരുന്ന ലോക ഒന്നാം നമ്പര്‍ താരം എളവേണില്‍ വാളറിവാന്‍, ലോക റെക്കോഡ് നേടിയ അപൂര്‍വി ചന്ദേല എന്നിവര്‍ യോഗ്യതാ റൗണ്ടില്‍ പുറത്തായിരുന്നു. 626.5 പോയന്റുമായി എളവേണില്‍ വാളറിവാന്‍ 16 സ്ഥാനത്താണ് ഫിനിഷ് ചെയ്യാനായത്. അപൂര്‍വി ചന്ദേല 621.9 പോയന്റുമായി 36-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Latest