Connect with us

International

കലാപത്തിനിടെ കെട്ടിടത്തില്‍ തീ ആളിപ്പടര്‍ന്നു; കുഞ്ഞിനെ താഴേക്കെറിഞ്ഞ് രക്ഷപ്പെടുത്തി മാതാവ്

Published

|

Last Updated

ഡര്‍ബന്‍ | ദക്ഷിണാഫ്രിക്കയില്‍ മുന്‍ പ്രസിഡന്റ് ജേക്കബ് സുമയെ ജയിലിലടച്ചതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. കലാപത്തിനിടെ ഡര്‍ബനിലെ കത്തുന്ന കെട്ടിടത്തില്‍ നിന്ന് ഒരു മാതാവ് രണ്ടു വയസ്സുള്ള പെണ്‍കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ താഴേക്കെറിയുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. കെട്ടിടത്തിനു താഴെ നില്‍ക്കുന്നവര്‍ കുട്ടിയെ സുരക്ഷിതമായി പിടിച്ചതോടെ മാതാവിന് ആശ്വാസമായി.

കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ താമസിച്ചിരുന്ന നലേദി മന്യോനിയാണ് തീ ആളിപ്പടര്‍ന്നപ്പോള്‍ മറ്റു വഴിയില്ലാതെ ഇങ്ങനെ ചെയ്തത്. കുഞ്ഞ് യാതൊരു പോറലുമേല്‍ക്കാതെ രക്ഷപ്പെട്ടതായി അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രൊഫഷണല്‍ കാമാറാമാന്‍ തുതുക സോന്‍ഡിയാണ് ഈ ചിത്രം കാമറയില്‍ പകര്‍ത്തിയത്. കലാപത്തില്‍ ഇതുവരെ 72 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.

---- facebook comment plugin here -----

Latest