Connect with us

Kerala

വ്യാപാരികള്‍ക്ക് ഇളവ് അനുവദിക്കില്ല; നാളെ കടകള്‍ തുറക്കല്‍ സമരം

Published

|

Last Updated

കോഴിക്കോട് | കടകള്‍ എല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സമരത്തിലുള്ള കോഴിക്കോട്ടെ വ്യാപാരികളുമായി ജില്ലാ കലക്ടര്‍ നടത്തിയ ചര്‍ച്ച പരാജയം. വ്യാപാരി വ്യവസായി ഏകോപന സമിതിയുമായി നടത്തിയ ചര്‍ച്ചയാണ് പരാജയപ്പെട്ടത്.

വ്യാപാരികള്‍ക്ക് ഇളവ് അനുവദിക്കാനാകില്ലെന്നും കടകള്‍ തുറന്നാല്‍ നടപടിയുണ്ടാകുമെന്നും കലക്ടര്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്ന് നാളെ സംസ്ഥാന വ്യാപകമായി കടകള്‍ തുറക്കല്‍ സമരം നടത്തുമെന്ന് സമിതി അറിയിച്ചു.

---- facebook comment plugin here -----

Latest