Kerala
ഇ ഡിക്കെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് തുടരാം; സ്റ്റേ ആവശ്യം ഹൈക്കോടതി തള്ളി
കൊച്ചി | എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരായ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. കേസ് സ്റ്റേ ചെയ്യണമെന്ന ഇഡിയുടെ ആവശ്യം കോടതി തള്ളി. ക്രൈംബ്രാഞ്ചിന് അന്വേഷണം തുടരാമെങ്കിലും ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ചോദ്യം ചെയ്യല്‍, അറസ്റ്റ് തുടങ്ങിയ കടുത്ത നടപടികള്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. കേസ് കൂടുതല്‍ വാദം കേള്‍ക്കാന്‍ ഏപ്രില്‍ എട്ടിലേക്ക് മാറ്റി.
സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ പേരുപറയാന്‍ സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്ന് സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കേസ് റദ്ദാക്കണമെന്നായിരുന്നു ഇഡിയുടെ ഹരജി. ഇഡിക്കുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഹാജരായത്.
---- facebook comment plugin here -----