Connect with us

Gulf

സഊദിയിൽ അഴുകിയ നിലയിൽ കണ്ട മൃതദേഹം മലയാളിയുടെത്

Published

|

Last Updated

ദമാം | സഊദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയായ ദമാമിൽ കഴിഞ്ഞ ദിവസം അഴുകിയ നിലയിൽ കാണപ്പെട്ട മൃതദേഹം മലയാളിയുടേതാണെന്ന് തിരിച്ചറിഞ്ഞു.
പുനലൂർ സ്വദേശി ഷിജിന മൻസിലിൽ നവാസ് ജമാൽ (48) ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. സാമൂഹിക പ്രവര്‍ത്തകനായ നാസ് വക്കത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

ഇദ്ദേഹത്തിനെ ഇഖാമ പരിശോധിച്ച പോലീസ്  ഇന്ത്യക്കാരനാണെന്ന് മനസിലാക്കിയിരുന്നു. തുടർന്ന് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുകയും പാസ്പോർട്ടിലെ വിവരങ്ങൾ വെച്ച് നാട്ടിൽ അന്വേഷണം നടത്തുകയുമായിരുന്നു.

ചാരുവിള വീട്, കാഞ്ഞിരം മല, പുനലൂർ എന്ന വിലാസമാണ് പാസ്പോർട്ടിലുള്ളത്. ഹൗസ് ഡ്രൈവറായിരുന്ന ഇദ്ദേഹത്തെ നേരത്തേ സ്പോൺസർ ഹുറൂബാക്കിയിരുന്നു.

ഷീജയാണ് ഭാര്യ. മക്കൾ : ഷിജിന, ഷഹാന. രണ്ട് മാസം മുമ്പാണ് ദമ്മാമിൽ വെച്ച് മൂത്ത മകളുടെ വിവാഹ നിശ്ചയം നടത്തിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി വീട്ടുകാരുടെ സമ്മത പ്രകാരം ഖബറടക്കം ദമാമിൽ നടക്കുമെന്ന് നാസ് വക്കം അറിയിച്ചു.

Latest