National
നിവാര്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടില്‍ നാല് മരണം
ചെന്നൈ | നിവാര്‍ ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്നു തമിഴ്നാട്ടില്‍ നാല് പേര് മരിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സഹായം പ്രഖ്യാപിച്ചു. 18 ജില്ലകളിലാണ് നിവാര്‍ ചുഴലിക്കൊടുങ്കാറ്റ് നാശം വിതച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പളനിസ്വാമിയെ ഫോണില്‍ വിളിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും കേന്ദ്രം സഹായം പ്രഖ്യാപിച്ചു. പളനിസ്വാമി സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റില്‍ നിരവധി കന്നുകാലികളും ചത്തിരുന്നു. ചെന്നൈ നഗരം ഉള്‍പ്പെടെ പലയിടത്തും വെള്ളപ്പൊക്കവുമുണ്ടായി
---- facebook comment plugin here -----