Connect with us

Oddnews

ഏഴ് ഡോളറിന്റെ ബില്ലിന് 3,000 ഡോളര്‍ ടിപ്പ് കൊടുത്ത് അമേരിക്കക്കാരന്‍

Published

|

Last Updated

ന്യൂയോര്‍ക്ക് | കൊറോണവൈറസ് സൃഷ്ടിച്ച കടുത്ത സാമ്പത്തികാഘാതത്തിനിടയിലും 3000 ഡോളര്‍ (ഏകദേശം 2.22 ലക്ഷം രൂപ) ടിപ്പ് കൊടുത്ത് അമേരിക്കക്കാരന്‍. റസ്റ്റോറന്റ് ഉടമ തന്നെയാണ് ഈ മഹാ ഔദാര്യത്തിന്റെ കഥ പുറംലോകത്തെത്തിച്ചത്. ഓഹിയോയിലെ ക്ലെവ്‌ലാന്‍ഡിലുള്ള നൈറ്റ്ടൗണ്‍ റസ്‌റ്റോറന്റാണ് സംഭവത്തിന് വേദിയായത്.

റസ്‌റ്റോറന്റിലെ പതിവുകാരനായ ഉപഭോക്താവ് അടയ്ക്കാന്‍ സമയമാണ് എത്തിയത്. ഒരു ബിയറിന് ഓര്‍ഡര്‍ കൊടുക്കുകയും അതിന് ശേഷം ബില്‍ തയ്യാറാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ബില്‍ അടക്കുമ്പോഴാണ് ടിപ്പ് നല്‍കിയത്.

ടിപ്പ് തുക അന്നേദിവസം റസ്റ്റോറന്റില്‍ ജോലിക്കുണ്ടായിരുന്ന ജീവനക്കാര്‍ക്ക് തുല്യമായി വീതിക്കാനും അദ്ദേഹം നിര്‍ദേശം നല്‍കി. പിന്നീട് അടച്ച തുക പരിശോധിച്ചപ്പോഴാണ് ഉടമ ബ്രെണ്ടന്‍ റിംഗിന്റെ കണ്ണ് തള്ളിപ്പോയത്. 3000 ഡോളര്‍ ആയിരുന്നു അദ്ദേഹം അടച്ചത്.

ടിപ്പ് നല്‍കിയതില്‍ പിശക് വന്നതാണോയെന്ന് സംശയിച്ച് റിംഗ് ഉപഭോക്താവിന് പിന്നാലെ ഓടിയെങ്കിലും താനറിഞ്ഞുകൊണ്ടു തന്നെയാണ് ഇത്രയും വലിയ തുക നല്‍കിയതെന്ന് അറിയിക്കുകയായിരുന്നു.

Latest