Connect with us

National

കപില്‍ സിബലിനെതിരെ കടുത്ത വിമര്‍ശനവുമായി അധിര്‍ രഞ്ജന്‍ ചൗധരി

Published

|

Last Updated

ന്യൂഡല്‍ഹി |  ബിഹാറിലെ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന് എതിരെ വിമര്‍ശം ഉന്നയിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍
സിബലിനെതിരെ പാര്‍ട്ടിയുടെ ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി രംഗത്ത്.

കോണ്‍ഗ്രസിന്റെ മുന്നോട്ടുപോക്കില്‍ കപില്‍ സിബല്‍ ഏറെ ആശങ്കപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍, അദ്ദേഹത്തെ ബിഹാര്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത് തിരഞ്ഞെടുപ്പുകളിലൊന്നും പ്രചാരണ രംഗത്ത് കണ്ടിട്ടില്ല. ഏതെങ്കിലും സംസ്ഥാനത്ത് പ്രചാരണത്തിന് അദ്ദേഹം പോയിരുന്നുവെങ്കില്‍ അദ്ദേഹം പറയുന്ന കാര്യങ്ങള്‍ക്ക് അര്‍ഥമുണ്ടായേനെ. ഒന്നും ചെയ്യാതെ വെറുതെ അഭിപ്രായ പ്രകടനം മാത്രം നടത്തിയിട്ട് എന്തുകാര്യമെന്നും അധിര്‍ രഞ്ജന്‍ ചോദിച്ചു.

 

 

Latest