Connect with us

Kerala

വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ട് സര്‍ക്കാറിന് നല്‍കിയെന്ന് സിഎജി

Published

|

Last Updated

തിരുവനന്തപുരം |  കിഫ്ബിക്കെതിരെ പരാമര്‍ശമുള്ള കരട് ഓഡിറ്റ് റിപ്പോര്‍ട്ട് കിട്ടിയെന്ന ധനമന്ത്രി തോമസ് ഐസകിന്റെ പ്രസ്താവനക്ക് പിന്നാലെ വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ട് സര്‍ക്കാറിന് നല്‍കിയെന്ന് വ്യക്തമാക്കി സിഎജി രംഗത്തെത്തി. അതേ സമയം നല്‍കിയത് കരട് റിപ്പോര്‍ട്ട് ആണോയെന്ന് സിഎജി വ്യക്തമാക്കിയിട്ടില്ല. കരട് റിപ്പോര്‍ട്ടാണ് സര്‍ക്കാരിനു കിട്ടിയതെന്നായിരുന്നു നവംബര്‍ 14 മുതല്‍ ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ചത്. കിഫ്ബി വായ്പകള്‍ ഭരണഘടനാവിരുദ്ധമെന്നുള്ള റിപ്പോര്‍ടിലെ ഉള്ളടക്കം പുറത്തുവിട്ടുള്ള ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രതികരണമാണ് വിവാദമായത്.

സിഎജി റിപ്പോര്‍ടിലെ ഉള്ളടക്കം പരസ്യപ്പെടുത്തിയതിന്മേലുള്ള സര്‍ക്കാര്‍പ്രതിപക്ഷ തര്‍ക്കം തുടരുന്നതിനിടെയാണ് റിപ്പോര്‍ട്ട് നല്‍കിയെന്ന് സിഎജി വെളിപ്പെടുത്തല്‍. നവംബര്‍ ആറിനു തന്നെ അന്തിമ റിപ്പോര്‍ട് സമര്‍പ്പിച്ചു. 14നാണ് വാര്‍ത്താകുറിപ്പ് ഇറക്കിയത്. സിഎജിയുടെ കരട് റിപ്പോര്‍ട്ടാണ് സര്‍ക്കാരിനു നല്‍കിയതെന്നാണ് നവംബര്‍ 14 മുതല്‍ ധനമന്ത്രി ആവര്‍ത്തിച്ച് പറഞ്ഞത്. സിഎജിയുടെ പുതിയ വെളിപ്പെടുത്തലില്‍ ചൊവ്വാഴ്ച പ്രതികരിക്കാമെന്ന് മന്ത്രി പറഞ്ഞു.

രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും കിഫ്ബി എടുക്കുന്ന വായ്പകള്‍ ഭരണഘടനാ വിരുദ്ധമാണെന്നും സര്‍ക്കാരിനു 3100 കോടി നഷ്ടമുണ്ടാക്കിയെന്നുമുള്ള റിപ്പോര്‍ട്ടിലെ പരാമര്‍ശം ഗൂഢാലോചനയെന്നുമായിരുന്നു ഐസകിന്റെ വാദം.

Latest