Connect with us

Socialist

പ്രതീക്ഷക്ക് വകതരുന്ന ഇന്ത്യൻ ജുഡീഷ്യറി...

Published

|

Last Updated

ഇന്നിടപെട്ടില്ലെങ്കിൽ അതൊരു ദുരന്തമായി മാറുമെന്ന് കരുതി കേസുകൾ തീർപ്പാക്കുകയും തടവറയുടെ വാതിൽ തുറന്ന് പ്രതിയെ സ്വാത(ന്ത്യത്തിൻ്റെ ശുദ്ധവായു ശ്വസിപ്പിയ്ക്കുമെന്ന് പ്രതീക്ഷ നൽകുകയും ചെയ്യുന്ന ഒരു ജുഡിഷ്യറി ഏതു രാജ്യത്തുണ്ടെങ്കിലും ആ രാജ്യം ജനാധിപത്യത്തിൻ്റെ സ്വർഗ്ഗം തന്നെയാവും. ഇന്നത് അർണബ് ഗോസ്വാമി ജാമ്യക്കേസിൽ ഇന്ത്യൻ സുപ്രീം കേടതി തെളിയിച്ചു. അല്ലേലും പഞ്ചുള്ള ഡയലോഗുകൾക്ക് പഞ്ഞമുള്ള ഇടമല്ല ബഹു: സുപ്രീം കോടതി.

ജനാധിപത്യത്തിൻ്റെ സേഫ്ടി വാൽവുകളാണ് വിയോജിപ്പുകൾ എന്ന് ഭീമ- കൊറേ ഗാവ് കേസിൽ ഞങ്ങളുടെ കോടതി പറഞ്ഞത് ദേണ്ടി ന്നാളാണ്! (വിയോജിച്ചവർ / സേഫ്ടി വാൽവ് ആയവർ എന്നിട്ടെവിടെ എന്ന ചോദ്യം ഞങ്ങൾ നിരോധിച്ചിരിയ്ക്കുന്നു). ഇനി ഏതായാലും അനാവശ്യ കേസുകളിൽ പൗരാവകാശം ലംഘിയ്ക്കുന്ന, അനധികൃത അറസ്റ്റുകൾ നടത്തുന്ന എല്ലാ സർക്കാരുകളും -കേന്ദ്രമായാലും സംസ്ഥാനമായാലും- ജാഗ്രത !

ഇതൊന്നും വച്ചുപൊറുപ്പിയ്ക്കാത്ത, പൗരൻ്റെ മൗലികാവകാശങ്ങളിൽ ജാഗ്രതയുള്ള, ഒരു ജുഡിഷ്യറി ഇവിടുണ്ട്. ജീവിതത്തിൻ്റെ 8 പതിറ്റാണ്ടു പിന്നിട്ട രോഗഗ്രസ്തരും വയോവൃദ്ധരുമായ ഭീമാ കൊറേ ഗാവ് പ്രതികൾക്കടക്കം പ്രതീക്ഷയ്ക്ക് വകയുണ്ട്. ഏതർണ്ണാബിനും ജാമ്യത്തിൽ ആശങ്ക വേണ്ട !

</div>

Latest