Connect with us

Kerala

ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപകന്‍ കെ പി യോഹന്നാന്റെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

Published

|

Last Updated

തിരുവല്ല |  ചട്ടം ലംഘിച്ച് സംഭാവനകള്‍ സ്വീകരിക്കുന്നുവെന്ന് ആരോപണം നിലനില്‍ക്കെ ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപകനും ബിഷപ്പുമായ കെ പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ പരിശോധന.

ഇന്ന് രാവിലെ ഏഴ് മണി മുതലാണ് തിരുവല്ലയിലെ ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ റെയ്ഡ് ആരംഭിച്ചത്.വിദേശനിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് പരിശോധന.

കെ.പി യോഹന്നാന്‍ നേതൃത്വത്തിലുള്ള ബിലീവേഴ്സ് ചര്‍ച്ച്, ഗോസ്പല്‍ ഫോര്‍ ഏഷ്യ ട്രസ്റ്റ് എന്നിവ വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ച് വിദേശരാജ്യങ്ങളില്‍നിന്ന് സംഭാവനകള്‍ സ്വീകരിക്കുന്നുവെന്ന് നേരത്തെ ആരോപണങ്ങളുയര്‍ന്നിരുന്നു.

---- facebook comment plugin here -----

Latest