Connect with us

Kerala

കളമശ്ശേരി മെഡിക്കല്‍ കോളജ്; പരാതികളില്‍ അന്വേഷണം ഊര്‍ജിതം

Published

|

Last Updated

കൊച്ചി | എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സാ പിഴവ് സംബന്ധിച്ച പരാതികളില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മൂന്ന് ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഐ ജി വിജയ് സാഖറെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രിയില്‍ കൊവിഡ് ചികിത്സയിലിരിക്കെ മരിച്ച ഹാരിസ്, ബൈഹക്കി, ജമീല തുടങ്ങിയവരുടെ ബന്ധുക്കളുടെ പരാതിയിലാണ് നിലവില്‍ പോലീസ് അന്വേഷണം നടക്കുന്നത്. ഫോര്‍ട്ട് കൊച്ചി സ്വദേശി ഹാരിസിന്റെ മരണത്തില്‍ ആശുപത്രി അധികൃതരുടെ മൊഴിയെടുക്കല്‍ ഇന്നും തുടരും.

ഹാരിസിന്റെ ബന്ധുക്കള്‍, ആശുപത്രിയില്‍ വീഴ്ചയുണ്ടായതായി പറഞ്ഞ ഡോ. നജ്മ, ആര്‍ എം ഒ, മെഡിക്കല്‍ കോളജ് സൂപ്രണ്ട് എന്നിവരുടെ മൊഴി ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടി ശബ്ദസന്ദേശം അയച്ചതിന് സസ്‌പെന്‍ഷനിലായ നഴ്‌സിംഗ് ഓഫീസറുടെ മൊഴിയും കോട്ടയത്തെ അവരുടെ വീട്ടിലെത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിരുന്നു. നജ്മയില്‍ നിന്ന് ബൈഹക്കിയുടെയും ജമീലയുടെയും ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങളും ചോദിച്ചറിഞ്ഞിട്ടുണ്ട്. മരിച്ച ബൈഹക്കി, ജമീല എന്നിവരുടെ കുടുംബാംഗങ്ങളില്‍ നിന്നുള്ള മൊഴിയെടുപ്പ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.

Latest