Connect with us

Idukki

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതി റിമാന്‍ഡില്‍

Published

|

Last Updated

ഇടുക്കി | ഇടുക്കിയിലെ നരിയമ്പാറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ഓട്ടോ ഡ്രൈവറായ മനു മനോജിനെയാണ് പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ പീരുമേട് കോടതി റിമാന്‍ഡ് ചെയ്തത്. ഒളിവിലായിരുന്ന മനു മനോജ് കട്ടപ്പന പോലീസില്‍ കീഴടങ്ങുകയായിരുന്നു. അതിനിടെ, പീഡനത്തിനിരയായതിനെ തുടര്‍ന്ന് തീകൊളുത്തി ആത്ഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. 65 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി അപകടനില തരണം ചെയ്തതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

നരിയമ്പാറയില്‍ ഓട്ടോ ഓടിക്കുന്ന മനു മനോജ് പ്രണയം നടിച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയില്‍ നിന്ന് വിവരമറിഞ്ഞ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് പ്രതി ഒളിവില്‍ പോയത്. പെണ്‍കുട്ടി ആത്മഹത്യാശ്രമം നടത്തിയതോടെ രക്ഷയില്ലെന്ന് മനസിലാക്കിയ മനു കട്ടപ്പന ഡി വൈ എസ് പിക്ക് മുമ്പാകെ കീഴടങ്ങുകയായിരുന്നു.

Latest