National
ഏക്നാഥ് ഖഡ്സെയുടെ മകളും എന്‍സിപിയില്‍
മുംബൈ | ബിജെപിയില്‍നിന്നു രാജിവച്ച മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ഏക്നാഥ് ഖഡ്സെയും മകള്‍ രോഹിണിയും എന്‍സിപിയില്‍ ചേര്‍ന്നു. ശരദ് പവാറിന്റെ സാന്നിധ്യത്തിലായിരുന്നു ഇരുവരും എന്‍സിപി അംഗത്വമെടുത്തത്.
ഉപമുഖ്യമന്ത്രി അജിത് പവാര്‍ ചടങ്ങില്‍ നിന്നു വിട്ടുനിന്നു. ഖഡ്സെയെ എന്‍സിപിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ ഉപമുഖ്യമന്ത്രി അജിത്തിന് എതിര്‍പ്പുണ്ടെന്ന റിപ്പോര്‍ട്ട് ശരദ് പവാര്‍ നിഷേധിച്ചു.
---- facebook comment plugin here -----