Connect with us

National

രാജ്യത്ത് സ്ത്രീകള്‍ക്ക് എതിരായ കുറ്റകൃത്യങ്ങളില്‍ വര്‍ധന; പ്രദിദിനം 87 ബലാത്സംഗ കേസുകള്‍

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് സ്ത്രീകള്‍ക്ക് എതിരായ അതിക്രമം വര്‍ധിച്ചതായി നാഷണല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍. 2019ലെ കണക്കുകള്‍ പ്രകാരം പ്രതിദിനം ശരാശരി 87 ബലാത്സംഗങ്ങങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 4,05,861 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2018നെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് എതിരായ അതിക്രമ കേസുകളില്‍ 7.3 ശതമാനം വര്‍ധനയുണ്ടായതായാണ് വ്യക്തമാകുന്നത്.

ഒരു ലക്ഷം സ്ത്രീ ജനസംഖ്യയില്‍ രജിസ്റ്റര്‍ ചെയ്ത കുറ്റകൃത്യങ്ങളുടെ നിരക്ക് 2019 ല്‍ 62.4 ശതമാനമാണ്. 2018ല്‍ ഇത് 58.8 ശതമാനമായിരുന്നു. 2018 ല്‍ രാജ്യത്ത് 3,78,236 സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2018 ല്‍ 33,356 ബലാത്സംഗങ്ങള്‍ രാജ്യത്തുടനീളം രേഖപ്പെടുത്തിയിട്ടുണ്ട്. 2017 ല്‍ ഇത് 32,559 ആയിരുന്നു.

സ്ത്രീകള്‍ക്ക് എതിരായ അതിക്രമ കേസുകളില്‍ 30.9 ശതമാനനവും ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ടതാണ്. 21.8 ശതമാനം കേസുകള്‍ മാനഹാനിയുമായും 17.9 ശതമാനം കേസുകള്‍ തട്ടിക്കൊണ്ടുപോകലുമായും ബന്ധപ്പെട്ടാണ്.

കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളും ഉയര്‍ന്നതായി എന്‍സിആര്‍ബിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2018 നെ അപേക്ഷിച്ച് കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ 2019 ല്‍ 4.5 ശതമാനം വര്‍ദ്ധിച്ചതായാണ് കണക്കുകള്‍. കുട്ടികള്‍ക്കെതിരായി മൊത്തം 1.48 ലക്ഷം കേസുകള്‍ 2019 ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഇതില്‍ 46.6 ശതമാനം തട്ടിക്കൊണ്ടുപോകല്‍ കേസുകളും 35.3 ശതമാനം കേസുകള്‍ ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടതുമാണ്.

Latest