Connect with us

Covid19

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 57 ലക്ഷം പിന്നിട്ടു; 24 മണിക്കൂറിനിടെ 1129 മരണം

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 57 ലക്ഷം പിന്നിട്ടു. ആരോഗ്യമന്ത്രാലയം ഇന്ന് രാവിലെ പുറത്ത് വിട്ട കണക്കനുസരിച്ച് 86,508 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 57,32,518 ആയി. 24 മണിക്കൂറിനിടെ 1129 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കനുസരിച്ച് 91,149 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

46,74,987 പേര്‍ ഇത് വരെ രോഗമുക്തി നേടി.ഇതനുസരിച്ച് 81.55 ശതമാനമാണ് രോഗമുക്തി നിരക്ക്. 9,66,382 പേരാണ് നിലവില്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഏഴ് സംസ്ഥാനങ്ങളിലായി അറുപത് ജില്ലകളില്‍ കൊവിഡ് വ്യാപനം രൂക്ഷമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.

മഹാരാഷ്ട്രയില്‍ 21,029 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്, ആന്ധ്രയില്‍ 7,228 പേര്‍ക്കും ഉത്തര്‍പ്രദേശ് 5234 പേര്‍ക്കും രോഗം സ്ഥിരീകരിച്ചപ്പോള്‍ കര്‍ണാടകത്തില്‍ 6997 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ ഇന്നലെ 5,376 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Latest