Kerala
കൊച്ചി കസ്റ്റംസ് ഹൗസിലെ സുരക്ഷാ ജീവനക്കാരന് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
കൊച്ചി |കൊച്ചി കസ്റ്റംസ് ഹൗസില്‍ കാവല്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നസുരക്ഷാ ജീവനക്കാരന്ജീവനൊടുക്കിയ നിലയില്‍. ഹവില്‍ദാര്‍ രഞ്ജിത്തിനെയാണ് കസ്റ്റംസ് ഹൗസിലെ കാര്‍ പോര്‍ച്ചില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന രഞ്ജിത്തിനെ തൂങ്ങിമരിച്ച നിലയില്‍ ഇന്ന് രാവിലെയാണ് കണ്ടെത്തിയത്.
കസ്റ്റംസ് ഹൗസിലെ കാര്‍ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാറിനു മുകളിലാണ് മേല്‍ക്കൂരയില്‍ നിന്ന് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കാലുകള്‍ കാറിനു മേല്‍ മുട്ടി നില്ക്കുന്ന നിലയിലാണ് . മരണത്തില്‍ ദുരൂഹയുണ്ടെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. പോലീസ് തുടര്‍ നടപടികള്‍ ആരംഭിച്ചു
---- facebook comment plugin here -----