National
കോടതിയലക്ഷ്യ കേസ്: പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴയിട്ട് സുപ്രീം കോടതി
ന്യൂഡല്‍ഹി | കോടതിയലക്ഷ്യ കേസില്‍ പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴയിട്ട് സുപ്രീ കോടതി. സെപ്തംബര്‍ 15നകം പിഴയടക്കണം. ഇല്ലെങ്കില്‍ മൂന്നുമാസം തടവ് അനുഭവിക്കണം. പിഴയടച്ചില്ലെങ്കില്‍ പ്രാക്ടീസിനും ഒരു വര്‍ഷം വിലക്കുണ്ടാവും. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചാണ് വിധി പ്രസ്താവിച്ചത്.
ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെയെ പരിഹസിച്ച് ട്വിറ്ററില്‍ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിലാണ് കോടതി വിധി പറഞ്ഞത്. മാപ്പു പറഞ്ഞാല്‍ നടപടി അവസാനിപ്പിക്കാമെന്ന ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നിര്‍ദേശം പ്രശാന്ത് ഭൂഷണ്‍ തള്ളിക്കളഞ്ഞിരുന്നു.







