Connect with us

Ongoing News

തിയാഗോ സിൽവ ഇനി ചെൽസിയുടെ നീലപ്പടയിൽ; ഒരു വർഷത്തേക്ക് കരാർ

Published

|

Last Updated

പാരീസ് | ബ്രസീലിയൻ സൂപ്പർ താരം തിയാഗോ സില്‍വ ഇനി ചെല്‍സിയുടെ നീലപ്പടയിലെ അംഗം. ക്ലബ്ബുമായി ഒരു വർഷത്തേക്കുള്ള കരാർ ഒപ്പുവച്ചതായി ചെൽസി ഔദ്യാഗികമായി പ്രഖ്യാപിച്ചു.

യുറോപ്പ്യന്‍ ലീഗിലെ  പിഎസ്ജിയുടെ മിന്നും താരമായിരുന്ന സില്‍വ ക്ലബ്ബിലെ കാലാവധി പൂര്‍ത്തിയാക്കിയാണ് ചെൽസിയിലെത്തുന്നത്. ചാമ്പ്യന്‍സ് ലീഗ് കലാശപ്പോരിൽ ബയേൺ മ്യൂണിക്കിനോടേറ്റ തോൽവിക്കു പിന്നാലെ സില്‍വയുടെ വിടവാങ്ങല്‍ ഉറപ്പിച്ചിരുന്നു.

ഫ്രഞ്ച് ലീഗിലെ മിന്നും ക്ലബ്ബായ പിഎസ്ജിയിൽ 2012 മുതല്‍ അംഗമാണ് സിൽവ. പ്രതിരോധ നിരയിലെ കരുത്ത് കൂട്ടാന്‍ സില്‍വയുടെ വരവ് സഹായിക്കുമെന്നാണ് ചെൽസി  കണക്കുകൂട്ടുന്നത്. താരത്തിന്റെ അനുഭവവും നിലവാരവും ടീമിന് വിജയമൊരുക്കുമെന്ന് ചെൽ‌സി ഡയറക്ടർ മറീന ഗ്രാനോവ്സ്കായ പറഞ്ഞു. ചാമ്പ്യന്‍സ് ലീഗില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സിൽവയുടെ പരിചയ സമ്പന്നത മുപ്പതിതയഞ്ചാം വയസ്സിലും ടീമിനായി ഉപയോഗപ്പെടുത്താനാവുമെന്നാണ് ചെൽസി അതികൃതരുടെ പ്രതീക്ഷ.

ഈ സീസണില്‍ ചെല്‍സി പ്രമുഖ താരങ്ങളെയെല്ലാം വാരിക്കൂട്ടാനുള്ള പരിശ്രമത്തിലാണ് ചെൽസി. ഹക്കിം സിയേച്ചിനേയും തിമോ വെര്‍ണറേയും സീസണ്‍ തീരും മുന്നേ ക്ലബ്ബിലെടുത്ത ചെല്‍സി ബെന്‍ ചില്‍വെല്ലിനെ ബുധനാഴ്ച ടീമിലെടുത്തിരുന്നു.

ചെൽസിയിൽ ചേരുന്നതിൽ ഞാൻ സന്തോഷവാനാണെന്ന് ബ്രസീലിയൻ താരം പ്രതികരിച്ചു. അടുത്ത സീസണിൽ ഫ്രാങ്ക് ലാം‌പാർഡിന്റെ ആവേശകരമായ ടീമിൽ അംഗമാകുന്നതിൽ ഞാൻ സന്തുഷ്ടനാണെന്നും  താരം പറഞ്ഞു.

 

Latest