Connect with us

Kerala

കേന്ദ്രത്തിനെതിരായ സി പി എം സമരത്തില്‍ പങ്കെടുത്ത പാല്‍ക്കുളങ്ങര ഡിവിഷന്‍ കൗണ്‍സിലറെ ബി ജെ പി സസ്‌പെന്‍ഡ് ചെയ്തു

Published

|

Last Updated

തിരുവനന്തപുരം | കേന്ദ്ര സര്‍ക്കാറിനെതിരെ സി പി എം സമരത്തില്‍ അണിചേര്‍ന്ന കോര്‍പ്പറേഷന്‍ പാല്‍ക്കുളങ്ങര ഡിവിഷനില്‍ നിന്നുള്ള കൗണ്‍സിലര്‍ വിജയകുമാരിയെ ബിജെപി സസ്‌പെന്റ് ചെയ്തു. പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കം വരുത്തിയതിനാണ് നടപടിയെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സിപിഎം സംഘടിപ്പിച്ച സത്യഗ്രഹത്തില്‍ ഇവര്‍ പങ്കാളിയായതിന് പിന്നാലെയാണ് നടപടി.

സമരത്തില്‍ പങ്കുചേര്‍ന്നതിനെ തുടര്‍ന്ന് ഇനിമുതല്‍ സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും വിജയകുമാരി വ്യക്തമാക്കി. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം വി ശിവന്‍കുട്ടി വിജയകുമാരിയെ സ്വീകരിച്ചു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ബിജെപി അനുകൂല വാര്‍ഡാണ് പാല്‍ക്കുളങ്ങര.
തീര്‍ത്തതാണെന്നുമാണ് ബിജെപി ജില്ലാ ഘടകത്തിന്റെ പ്രതികരണം. ബിജെപിയും സിപിഎമ്മും തമ്മില്‍ ശക്തമായ പോരാട്ടം നടക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇപ്പോള്‍ ഭരണത്തിലുള്ള ഇടതുപക്ഷത്തിന് വലിയ ആയുധമാകും വിജയകുമാരിയുടെ കടന്ന് വരവ്.

Latest