Connect with us

National

ഗ്രാമമുഖ്യന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് യു പിയില്‍ സംഘര്‍ഷം; പോലീസ് വാഹനത്തിന് തീയിട്ടു

Published

|

Last Updated

ലഖ്‌നോ | ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ഗ്രാമുഖ്യന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധം വലിയ സംഘര്‍ഷത്തിനിടയാക്കി. ഒരു വിഭാഗം ആളുകള്‍ പോലീസ് വാഹനത്തിന് തീയിട്ടു. പ്രതിഷേധങ്ങള്‍ക്കിടയില്‍പ്പെട്ട് പിഞ്ചുകുട്ടി വാഹനമിടിച്ച് മരിച്ചു.

കഴിഞ്ഞ വെളളിയാഴ്ചായണ് ഗ്രാമമുഖ്യനായ പപ്പു റാം കൊല്ലപ്പെട്ടത്. പപ്പു റാമിന്റെ വീട്ടിലെത്തിയ അക്രമി അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തുകയായിരുന്നു. ആറ് തവണയോളം പപ്പു റാമിന് നേരെ വെടിയുതിര്‍ത്തു. സംഭവം അറിഞ്ഞെത്തിയ ഒരു വിഭാഗം പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങുകയായിരുന്നു. സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പോലീസ് സംഘത്തിന് നേരെയും ജനക്കൂട്ടം അക്രമം അഴിച്ചുവിട്ടു. പോാലീസ് വാഹനങ്ങളും പ്രദേശത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും പ്രതിഷേധക്കാര്‍ തീയിട്ടു. പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് പിഞ്ചുകുട്ടി വാഹനം ഇടിച്ച് മരിച്ചത്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സംഘര്‍ഷം നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പോലീസിന് നിര്‍ദേശം നല്‍കി. മരിച്ച പപ്പു റാമിന്റെയും സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട കുഞ്ഞിന്റെയും കുടുംബത്തിന് സര്‍ക്കാര്‍ അഞ്ച് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചു.