Connect with us

Covid19

ആശങ്കയേറുന്ന കണക്കുക്കള്‍; ദക്ഷിണേന്ത്യയില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നു

Published

|

Last Updated

ചെന്നൈ |ദക്ഷിണേന്ത്യയില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നതായാണ് ഇതുവരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആന്ധ്രയില്‍ ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് പുതിയ 9597 കൊവിഡ്് കേസുകളാണ്. 93 പേര്‍ മരിച്ചു. ആന്ധ്രയിലെ കൊവിഡ് ബാധിതരുടെ എണ്ണം 2,54,146 ആയി ഉയര്‍ന്നു. നിലവില്‍ 90,425 പേരാണ് ചികിത്സയിലുളളത്. 1,61,425 പേര്‍ രോഗമുക്തി നേടി. 2,296 പേര്‍ മരിച്ചു.

7883 പുതിയ കേസുകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 2802 കേസുകളും ബെംഗളുരുവിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 7034 പേര്‍ ഇന്ന് രോഗമുക്തിയും നേടി. 113 പേരാണ് ബുധനാഴ്ച മരിച്ചത്. സംസ്ഥാനത്ത് 1,96,494 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 80,343 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. 1,12,633 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 3,510 പേര്‍ മരിച്ചു.

അതേസമയം തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത് 5871 പുതിയ കൊവിഡ് കേസുകളാണ്. 119 പേര്‍ മരിച്ചു.
സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,14,520 ആയി ഉയര്‍ന്നു. മരണസംഖ്യ 5278 ആയി ഉയര്‍ന്നിട്ടുണ്ട്.

Latest