Connect with us

National

പല്‍ഗാര്‍ ആള്‍ക്കൂട്ട കൊല; 28 പ്രതികള്‍ക്ക് ജാമ്യം

Published

|

Last Updated

മുംബൈ| പല്‍ഗാര്‍ ആള്‍ക്കൂട്ട കൂട്ടക്കൊല കേസില്‍ 28 പ്രതികള്‍ക്ക് ദഹനു സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. പ്രതികളെ റിമാന്‍ഡ് ചെയ്ത് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.

അതേസമയം, ജാമ്യം ലഭിച്ച 28 പ്രതികളില്‍ 10 പേര്‍ മാത്രമെ പുറത്തിറങ്ങുകയുള്ളു. ബാക്കി 18 പേര്‍ മറ്റൊരു കേസില്‍ പ്രതികളായതിനാല്‍ അവര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. 30,000 രൂപ വ്യക്തിഗത ജാമ്യത്തിലാണ് പ്രതികള്‍ക്ക് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എം വി ജ്വാല ജാമ്യം അനുവദിച്ചത്.

പല്‍ഗാര്‍ പ്രദേശത്ത് കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘം പ്രവര്‍ത്തിക്കുന്നുവെന്ന വ്യാജവാര്‍ത്ത പ്രചരിച്ചിരുന്നു. ഈ സമയത്ത് അവിടെയത്തിയ ചിക്കനെ കല്‍പവൃക്ഷഗിരി(70) സുശീല്‍ഗിരി(35) ഡ്രൈവര്‍ നിലേഷ് തെല്‍ഗാഡെ എന്നിവരെ സംശയത്തിന്റെ പേരില്‍ ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സംസ്ഥാന സിഐഡി നടത്തിയ അന്വേഷണത്തില്‍ 28 പേരെ പ്രതികളാക്കി കേസെടുക്കുകയായിരുന്നു. 28 പേരെയും ഏപ്രില്‍ 18നാണ് അറസ്റ്റ് ചെയ്തത്. മൂന്നാമത്തെ കുറ്റപത്രത്തില്‍ പേര് ചേര്‍ത്തിരിക്കുന്ന 47 പേര്‍ 28 പേരിലെ 18 പേരാണ്. ജൂലൈ 15ന് 126 പേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ജാമ്യം ലഭിച്ച പ്രതികളുടെ പേരുകള്‍ ഈ കുറ്റപത്രത്തിലില്ല.

Latest