Connect with us

Kerala

മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒഴുകിപ്പോയി; രണ്ട് യുവാക്കളെ കാണാതായി

Published

|

Last Updated

ഇടുക്കി |  കനത്ത മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഇടുക്കിയില്‍ കാര്‍ ഒഴുകിപ്പോയി. ഇതിലുണ്ടായിരുന്ന രണ്ട് യുവാക്കളെ കാണാതായി. ഇന്നലെ വൈകിട്ട് ഇടുക്കി ഏലപ്പാറ-വാഗമണ്‍ റൂട്ടില്‍ നല്ലതണ്ണി പാലത്തിനടുത്തായിരുന്നു സംഭവം. പാലൊഴുകും പാറ വെള്ളച്ചാട്ടത്തിലേക്ക് വാഹനം ഒഴുകിപ്പോയെന്ന് സംശയിക്കുന്നു.

അഗ്‌നിശമന സേനയും നാട്ടുകാരും രാത്രി വൈകിയും തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. കനത്ത മഴ മൂലം തിരിച്ചില്‍ നിര്‍ത്തിവെച്ചു. രാവിലെ പുനരാരംഭിക്കുമെന്ന് അഗ്നിശമന വിഭാഗം അറിയിച്ചു.

 

Latest