Connect with us

Kerala

സ്വര്‍ണക്കടത്ത്: 100 കിലോ സ്വര്‍ണം കടത്തിയത് സാംഗ്ലിയിലേക്ക്

Published

|

Last Updated

കൊച്ചി| സ്വര്‍ണക്കടത്ത് കേസില്‍ നൂറ് കിലോയിലധികം സ്വര്‍ണം കടത്തിയത് മഹാരാഷട്രയിലെ സാംഗ്ലിയലേക്കെന്ന് കണ്ടെത്തി. സ്വപ്‌നയും കൂട്ടാളികളും നയതന്ത്ര ബാഗ് വഴി കൊണ്ടുവന്ന സ്വര്‍ണത്തില്‍ ഭൂരിഭാഗവും മഹാരാഷട്രയിലെ സ്വര്‍ണപ്പണിക്കാരുടെ ജില്ലയായ സാംഗ്ലിയിലേക്കാണ് കൊണ്ട് പോയതെന്ന് റമീസും പിടിയിലായ മറ്റുള്ളവരും മൊഴി നല്‍കിയിട്ടുണ്ട്.

റമീസ് നേരത്തെ കടത്തിയ സ്വര്‍ണവും കോലാപൂരിനും പുണെക്കും ഇടക്കുള്ള സാംഗ്ലിയിലേക്കാണ് കൊണ്ട് പോയത്. അതേസമയം, കൊവിഡ് ഭീഷണി നിലില്‍ക്കുന്നതിനാല്‍ സാംഗ്ലിയിലേക്ക് പോകാന്‍ കസ്റ്റംസിന് തടസ്സമാകുകയാണ്. സ്വപ്‌നയെയും സന്ദീപിനെയും കസ്റ്റഡിയില്‍ വാങ്ങി റമീസിനൊപ്പം ചോദ്യം ചെയ്യുന്നതോടെ കള്ളക്കടത്തിനെ കുറിച്ച് കൂടുതല്‍ വിവരം പുറത്ത് വരുമെന്നാണ് കസ്റ്റംസ് പ്രതിക്ഷിക്കുന്നത്.

റമീസില്‍ നിന്ന് നിര്‍ണായക വിവരങ്ങളാണ് കസ്റ്റംസിന് ലഭിക്കുന്നത്. റമീസിനെ ചോദ്യം ചെയ്തതോടെയാണ് സ്വര്‍ണം വാങ്ങിയ 15 പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. അതേസമയം, തനിക്ക് സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്ന് റമീസ് പറഞ്ഞു.

Latest