Connect with us

Covid19

കൊവിഡ് വ്യാപനം: തിരുവനന്തപുരം ജില്ലയില്‍ അഞ്ച് ലാര്‍ജ് ക്ലസ്റ്ററുകള്‍

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് വ്യാപനമുള്ള തിരുവനന്തപുരം ജില്ലയില്‍ പൂന്തുറ, പുല്ലുവിള, പുതുക്കുറുച്ചി, അഞ്ചുതെങ്ങ്, ബീമാപ്പള്ളി അഞ്ച് ലാര്‍ജ് ക്ലസ്റ്ററുകള്‍ നിലവിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഈ പ്രദേശങ്ങളില്‍ രോഗവ്യാപനം കുറയുന്ന പ്രവണത കാണുന്നില്ലെന്നു മാത്രമല്ല, പുല്ലുവിള, പുതുക്കുറുച്ചി, അഞ്ചുതെങ്ങ് ക്ലസ്റ്ററുകളുടെ സമീപ മേഖലകളിലേക്ക് രോഗം പടരുന്ന സാഹചര്യം കൂടിയുണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

പുല്ലുവിളയില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടെ 671 കൊവിഡ് പരിശോധനകള്‍ നടത്തിയപ്പോള്‍ 288 കേസുകള്‍ പോസിറ്റീവാണെന്ന് കണ്ടെത്തി. 42.92% ആണ് ഇവിടുത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. പൂന്തുറയില്‍ ഈമാസം 20ന് 54 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 18 എണ്ണം പോസിറ്റീവാണ്. ജൂലൈ 21 ന് 64 സാമ്പിളുകള്‍ പരിശോധിച്ചു, 15 എണ്ണം പോസിറ്റീവ്. 22ന് 55 സാമ്പിളുകള്‍, 22 പോസിറ്റീവ്. 23ന് 49 സാമ്പിളുകള്‍ 14 പോസിറ്റീവ്. പുല്ലുവിളയില്‍ ജൂലൈ 20 ന് 50 സാമ്പിളുകള്‍, 11 പോസിറ്റീവ്. 21ന് 46 സാമ്പിളുകള്‍, 22 പോസിറ്റീവ്. 22ന് 48 സാമ്പിളുകള്‍, 22 പോസിറ്റീവ്. 23ന് 36 സാമ്പിളുകള്‍, എട്ട് പോസിറ്റീവ് കേസുകള്‍ എന്നിങ്ങനെയാണ് കണക്ക്.

ജില്ലയില്‍ കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ 17 ഫസ്റ്റ് ലൈന്‍ ട്രീറ്റമെന്റ് സെന്ററു (എഫ് എല്‍ ടി സി)കളിലായി 2,103 കിടക്കകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും 18 എഫ് എല്‍ ടി സികള്‍ കൂടി സംവിധാനിക്കുമെന്നും ഇവിടെ 1817 കിടക്കകള്‍ ഉണ്ടാവുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Latest