Connect with us

Covid19

രോഗികള്‍ ഏഴ് ലക്ഷത്തിന് മുകളില്‍; മരണം 20000 കടന്നു- കൊവിഡ് രാജ്യത്ത് തീവ്രഅവസ്ഥയിലേക്ക്

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് വ്യാപനം കൂടുതല്‍ ശക്തമാകുന്നു. വൈറസിന്റെ പിടിടിയില്‍പ്പട്ട് രാജ്യത്ത് ജീവന്‍ പൊലിഞ്ഞവരുടെ എണ്ണം ഇരുപതിനായിരം കടന്നു. കൃത്യമായി പറഞ്ഞാല്‍ 20160 പേര്‍ ഇതിനകം മരണപ്പെട്ടു. രോഗബാധിതരുടെ എണ്ണം 719665ലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 467 മരണവും 22252 പുതിയ രോഗികളുമാണ് രാജ്യത്തുണ്ടായത്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് രാജ്യത്തെ കൊവിഡ് കേസുകള്‍ ഇരുപതിനായിരം കടക്കുന്നത്. രാജ്യത്തെ രോഗികളില്‍ 439948 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 259557 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. രോഗികളുടെ എണ്ണത്തിന് അനുസരിച്ച് രാജ്യത്ത് രോഗം മാറുന്നവരുടെ എണ്ണവും അതിവേഗം വര്‍ധിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കൊവിഡ് രോഗികളുടെ എണ്ണം മഹാരാഷ്ട്രില്‍ അപകടകരമാംവിധം ഉയരുകയാണ്. ഇന്നലെ മാത്രം 204 മരണവും 5368 കേസും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ ഇതിനകം രോഗം ബാധിച്ചവരുടെ എണ്ണം 211987ഉം മരണം 9026മെത്തി. രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട്ടില്‍ ഇതിനകം 114978 കേസും 1571 മരണവും റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. ഇന്നലെ മാത്രം സംസ്ഥാനത്ത് 3827 കേസും 61 മരണവുമുണ്ടായി. ഡല്‍ഹിയില്‍ ഇന്നലെ മാത്രം 48 മരണവും 1379 കേസുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

സാമൂഹിക വ്യാപനം കൂടുതല്‍ ശക്തമായ രാജ്യ തലസ്ഥാനത്ത് ഇതിനകം 100823 കേസും 3115 മരണവും റിപ്പോര്‍്ട്ട് ചെയ്തു. തമിഴ്‌നാടിനും ഡല്‍ഹിക്കും ഗുജറാത്തിനും പിന്നാലെ തെലുങ്കാനയിലും കൊവിഡ് ബാധ വലിയ തോതില്‍ ഉയരുകയാണ്. തെലുങ്കാനയില്‍ ഇന്നലെ മാത്രം 1831 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ്. ഗുജറാത്തില്‍1960, ഉത്തര്‍പ്രദേശ് 809, തെലുങ്കാന 306, ബംഗാളില്‍ 779, കര്‍ണാടകയില്‍ 401, രാജസ്ഥാനില്‍ 461, മധ്യപ്രദേശില്‍ 617 മരങ്ങളും ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 

Latest