Gulf
മക്കയില്‍ വാഹനാപകടം; മൂന്ന് പേര്‍ക്ക് പരുക്ക്
മക്ക | സഊദി അറേബ്യയിലെ മക്കയില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപടകത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. തിരക്കേറിയ മക്ക- ജിദ്ദ ഹൈവേയില്‍ അല്‍ ശുമൈസി പാലത്തിന് സമീപമാണ് അപകടമുണ്ടായത്.
ജീപ്പ് ട്രക്കുമായി കൂട്ടിയിടിച്ചതാണ് അപകട കാരണം. അപകടത്തില്‍ വാഹനത്തിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തിയ സഊദി സിവില്‍ ഡിഫന്‍സും റെഡ് ക്രസന്റ് അതോറിറ്റിയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
പരുക്കേറ്റവരെ അല്‍ സഹീറിലെ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണെന്നും റെഡ് ക്രസന്റ് വക്താവ് അബ്ദുല്‍ അസീസ് ബാദുമാന് പറഞ്ഞു.
---- facebook comment plugin here -----