Connect with us

Kerala

കൊണ്ടോട്ടിയില്‍ പത്ത് ലക്ഷത്തിന്റെ കള്ളനോട്ടുമായി മൂന്നംഗ സംഘം പിടിയില്‍

Published

|

Last Updated

പ്രതീകാത്മക ചിത്രം

മലപ്പുറം | കൊണ്ടോട്ടിയില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച പത്ത് ലക്ഷം രൂപയുടെ കള്ളനോട്ടുമായി മൂന്ന് പേര്‍ പിടിയില്‍. പാണ്ടിക്കാട് സ്വദേശി അമീര്‍ ഖാന്‍, കരുവാരക്കുണ്ട് സ്വദേശി മൊയ്തീന്‍കുട്ടി, തുവ്വൂര്‍ സ്വദേശി ബഷീര്‍ എന്നിവരാണ് പിടിയിലായത്.

ഞായറാഴ്ച മൂവരും കാറില്‍ കള്ളനോട്ടുമായി എത്തുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് സംഘം പിടിയിലാകുന്നത്.

500, 2000 രൂപകളുടെ കള്ളനോട്ടുകളാണ് ഇവരില്‍നിന്നും കണ്ടെടുത്തത്. സംഘത്തിന്റെ കാറും നോട്ടടി യന്ത്രവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ കള്ളനോട്ട് വിതരണം ചെയ്തതായും വിവരം ലഭിച്ചു. പ്രതികളെ പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.

Latest