Connect with us

Kerala

ചവറയിലും കുട്ടനാട്ടിലും ഉപതിരഞ്ഞെടുപ്പ് ഉണ്ടായേക്കില്ല

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് കുട്ടനാട്, ചവറ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത മങ്ങി. പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. സംസ്ഥാന സര്‍ക്കാറിന് ഒരു വര്‍ഷം മാത്രമാണ് ഇനി ബാക്കിയുള്ളത്. ഒരു വര്‍ഷത്തില്‍ താഴെ മാത്രമുള്ളപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നില്ല.

എന്നാല്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനം എടുക്കേണ്ടതെന്നും കത്തില്‍ പറയുന്നു. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നിരവധി ബുദ്ധിമുട്ടുകള്‍ അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇനി അഥവാ തിരഞ്ഞെടുപ്പ് വേണം എന്നാണ് തീരുമാനമെങ്കില്‍ ആഗസ്റ്റിന് ശേഷം മാത്രമേ നടത്താന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കത്തില്‍ പറയുന്നു. മാത്രമല്ല നിലവിലെ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാന സര്‍ക്കാറിന് കോടികളുടെ അധിക ബാധ്യത ഉണ്ടാക്കുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

കൊവിഡ് രോഗബാധ സംസ്ഥാനത്ത് ഏറിവരികയാണ്. ഉറവിടം അറിയാത്ത കേസുകളും സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്ന കേസുകളും കൂടിവരുകയാണ്. ഇതിനിടെ സംസ്ഥാനത്ത് കാലവര്‍ഷം എത്തി. കാലവര്‍ഷം ശക്തമാകുകയാണെങ്കില്‍ പ്രധാനപ്പെട്ട പല വോട്ടിംഗ് കേന്ദ്രങ്ങളും ദുരിതാശ്വാസ കേന്ദ്രങ്ങളാക്കി മാറ്റേണ്ടി വരുമെന്നും കത്തിലുണ്ട്.

Latest