Connect with us

Covid19

മഹാരാഷ്ട്രയില്‍ 5493 പേര്‍ക്ക് കൂടി കൊവിഡ്, ഗുജറാത്തില്‍ ഏറ്റവും വലിയ പ്രതിദിന കണക്ക്, തമിഴ്‌നാട്ടില്‍ 3940 പേര്‍ക്ക് കൂടി

Published

|

Last Updated

ന്യൂഡല്‍ഹി | മഹാരാഷ്ട്രയില്‍ 5493 പേര്‍ക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. ഇതോടെ മൊത്തം 164,626 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മൊത്തം 7429 പേരാണ് കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. പുതുതായി 2330 പേര്‍ക്ക് രോഗം ഭേദമായി. രോഗമുക്തി നേടിയവരുടെ മൊത്തം കണക്ക് 86,575 ആണ്. മുംബൈയില്‍ 1287 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൊത്തം 75,539 പേര്‍ക്കാണ് രോഗം ബാധിച്ചത്. 87 കൂടി മരിച്ചതോടെ മുംബൈയിലെ മൊത്തം മരണം 4371 ആയി.

അതിനിടെ, ഗുജറാത്തില്‍ ഒരു ദിവസം ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിച്ചത് ഇന്നാണ്. 624 പേര്‍ക്കാണ് 24 മണിക്കൂറിനിടെ സംസ്ഥാനത്ത് രോഗം ബാധിച്ചത്. ഇതോടെ മൊത്തം പോസിറ്റീവ് കേസുകളുടെ എണ്ണം 31,397 ആയി. 19 പേര്‍ കൂടി മരിച്ചതോടെ മൊത്തം മരണസംഖ്യ 1,809 ആയി. ഇതില്‍ അഹമ്മദാബാദില്‍ 211 പേര്‍ക്ക് കൂടി രോഗം ബാധിച്ചു. 13 പേര്‍ മരിച്ചിട്ടുമുണ്ട്. അഹമ്മദാബാദില്‍ മൊത്തം 20,480 പേര്‍ക്കാണ് രോഗം ബാധിച്ചത്. മൊത്തം 1,423 പേര്‍ മരിച്ചു.

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 2889 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കേസുകള്‍ 83,077 ആയി. ചികിത്സയില്‍ 27,847 പേരാണുള്ളത്. മരണം 2623 ആയി. പശ്ചിമ ബംഗാളില്‍ 572 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പത്ത് പേര്‍ മരിച്ചു. മൊത്തം പോസിറ്റീവ് കേസുകള്‍ 17,283 ആയി. ഹരിയാനയില്‍ 402 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചതോടെ മൊത്തം എണ്ണം 13,829 ആയി. മരണം 223 ആയി.

കര്‍ണാടകയില്‍ 1267 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 783 കേസുകള്‍ ബെംഗളൂരു നഗര പ്രദേശങ്ങളില്‍ നിന്നാണ്. ഇതോടെ മൊത്തം 13190 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൊത്തം മരണം 207 ആയി. തമിഴ്‌നാട്ടില്‍ 3940 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചു. 54 പേര്‍ മരിച്ചിട്ടുമുണ്ട്. ഇതോടെ മൊത്തം കേസുകള്‍ 82,275ഉം മരണം 1079ഉം ആയി. നിലവില്‍ 35,656 പേരാണ് ചികിത്സയിലുള്ളത്.

Latest