Connect with us

National

ലഡാക് സംഘര്‍ഷം: നിയന്ത്രണ രേഖയില്‍ ആയുധ നയത്തില്‍ മാറ്റം വരുത്തി സൈന്യം

Published

|

Last Updated

ന്യൂഡല്‍ഹി | കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് സൈന്യവുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യഥാര്‍ഥ നിയന്ത്രണ രേഖ(എല്‍ എ സി)യില്‍ ആയുധവുമായി ബന്ധപ്പെട്ട നയങ്ങളില്‍ മാറ്റം വരുത്തി സൈന്യം. അസാധാരണ സാഹചര്യങ്ങളില്‍ തോക്കടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിക്കാനുള്ള അധികാരം ഫീല്‍ഡ് കമാന്‍ഡര്‍മാര്‍ക്ക് നല്‍കി.

നിലവിലെ സാഹചര്യങ്ങളെ നേരിടാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തേ അറിയിച്ചിരുന്നു. 1996ലും 2005ലും ഇന്ത്യയും ചൈനയും ഒപ്പുവെച്ച കരാറുകള്‍ പ്രകാരം നിയന്ത്രണ രേഖയില്‍ തോക്ക് ഉപയോഗിക്കരുത്. നിയന്ത്രണ രേഖയുടെ ഇരു ഭാഗങ്ങളില്‍ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ സ്‌ഫോടക വസ്തുക്കളോ തോക്കുകളോ ഉപയോഗിക്കരുത്.

പതിറ്റാണ്ടുകള്‍ നീണ്ട ഈ നിയമങ്ങളിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്. കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയില്‍ കഴിഞ്ഞയാഴ്ചയുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണിത്. സംഘര്‍ഷത്തില്‍ 20 സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ചൈനയുടെ 43 സൈനികര്‍ മരിക്കുകയോ ഗുരുതരമായി പരുക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്.

Latest