Connect with us

Uae

ലേബർ ക്യാമ്പിൽ ഐ സി എഫ് സാന്ത്വനം

Published

|

Last Updated

ദുബൈ | പത്ത് മാസത്തോളമായി ജോലി നഷ്ടപ്പെട്ട് സോനാപൂർ ലേബർ ക്യാമ്പിൽ കഴിയുകയായിരുന്ന തൊഴിലാളികൾക്ക് ഐ സി എഫിന്റെ സാന്ത്വന സ്പർശം. അവശ്യ ഭക്ഷണ സാധനങ്ങളായ അരി, വെളിച്ചെണ്ണ, പരിപ്പ്, ഈത്തപ്പഴം തുടങ്ങിയവ എത്തിച്ച് നൽകി. ലോക്ക് ഡൗൺ സമയത്ത് ഇതേ ക്യാമ്പിൽ തന്നെ ദിനേന ഭക്ഷണ പൊതികളും നൽകിയിരുന്നു.

ഐ സി എഫ് നേതാക്കളായ കരീം ഹാജി തളങ്കര, ശംസുദ്ധീൻ പയ്യോളി, മുഹമ്മദലി സൈനി, സാജിദ് അസ്്ലമി തുടങ്ങിയവർ നേതൃത്വം നൽകി. ഐ സി എഫ് മുഹൈസിന ഹെൽപ് ഡെസ്‌കിന്റെ കീഴിൽ ഇവിടെ സജീവ സന്നദ്ധ പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്.

Latest