Connect with us

Covid19

വിക്‌ടേഴ്‌സ് ചാനലില്‍ തിങ്കളാഴ്ച മുതല്‍ പുതിയ ക്ലാസുകള്‍

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഓണ്‍ലൈന്‍ പഠനത്തിന്റെ രണ്ടാം ഘട്ടം തിങ്കളാഴ്ച ആരംഭിക്കും. നേരത്തെ ടി വി അടക്കം അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത നിരവധി കുട്ടികളുണ്ടായിരുന്നു. ഇവര്‍ക്ക് അടക്കം ക്ലാസിന്റെ ഭാഗമാകാനുള്ള പരമാവധി സൗകര്യം ഒരുക്കിയാണ് ക്ലാസുകല്‍ പുനരാരംഭിക്കുന്നത്. ആദ്യഘട്ടത്തിലെ ക്ലാസുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍. ക്ലാസുകളെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നല്ല അഭിപ്രായമാണ് ഉണ്ടായതെന്നുമാണ് വിലയിരുത്തല്‍.
ജൂണ്‍ ഒന്ന് മുതല്‍ ആദ്യ ഒരാഴ്ച ഒരേ പാഠഭാഗങ്ങള്‍ തന്നെയാണ് വിക്ടേഴ്‌സ് ചാനല്‍ വഴി കാണിച്ചിരുന്നത്. എന്നാല്‍ തിങ്കളാഴ്ച മുതല്‍ പുതിയ പാഠങ്ങളാകും പഠിപ്പിക്കുക.

ഓണ്‍ലൈന്‍ പഠന സൗകര്യത്തിന് പുറത്ത് നില്‍ക്കുന്ന കുട്ടികള്‍ക്ക് സൗകര്യം ഒരുക്കാന്‍ ആദ്യ ഒരാഴ്ചത്തെ സമയം അനുവദിക്കുമെന്ന് നേരത്തെ തന്നെ വിദ്യാഭ്യാസ വകുപ്പ് പറഞ്ഞിരുന്നു. അതനുസരിച്ച് സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിയും സന്നദ്ധ സംഘടനകള്‍ വഴിയും പരമാവധി പേര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കിയ ശേഷമാണ് ക്ലാസ് തുടങ്ങുന്നതെന്ന് വിക്ടേഴ്‌സ് സി ഇ ഒ അന്‍വര്‍ സാദത്ത് അറിയിച്ചു.

ടി വി ഇല്ലാത്ത 4000 വീടുകള്‍ ഉണ്ടെന്നാണ് ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. ഇവര്‍ക്കും രണ്ട് ദിവസം കൊണ്ട് ടിവി എത്തിക്കുമെന്നാണ് വാദ്ഗാനം . അറബി ഉറുദു സംസ്‌കൃതം ക്ലാസുകളും തിങ്കളാഴ്ച തന്നെ തുടങ്ങും . മുന്‍ നിശ്ചയിച്ച ഷെഡ്യൂള്‍ അനുസരിച്ച് തന്നെയാണ് ക്ലാസുകള്‍ നടക്കുക.

 

Latest