Connect with us

Ongoing News

ശ്രമിക് സ്‌പെഷ്യൽ ട്രെയിനിൽ കുഞ്ഞിന് ജൻമം നൽകി യുവതി

Published

|

Last Updated

ബാലൻഗിർ| ശ്രമിക് സ്‌പെഷ്യൽ ട്രയിനിൽ വീണ്ടും കുഞ്ഞിന് ജൻമം നൽകി യുവതി. ഒഡീഷ റെയിൽവേ സ്റ്റേഷനിൽ ഇന്ന് രാവിലെയാണ് സംഭവം. ബാലൻഗിറിലെ തോടിബാഹൽ ഗ്രാമത്തിലെ 19കാരിയായ മീന കുഭംറാണ് ട്രെയിനിൽ കുഞ്ഞിന് ജൻമം നൽകിയത്.

സംഭവം അറിഞ്ഞ് ടിറ്റിലാഗഡിലെ റെയിൽവേ ആരോഗ്യവിഭാഗം ഡോക്ടർമാർ സ്ഥലത്തെത്തി അമ്മയെയും കുഞ്ഞിനെയും ജനനി ആംബുലൻസിൽ ടിറ്റിലഗഡിലെ ആശുപത്രിയൽ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു. ഒഡീഷയിൽ ശ്രമിക് സ്പെഷ്യൽ ട്രയിനിൽ യുവതി കുഞ്ഞിന് ജൻമം നൽകുന്ന മൂന്നാമത്തെ സംഭവമാണ് ഇത്. ലോക്ക്ഡൗണിനെ തുടർന്ന് കുടിയേറ്റ തൊഴിലാളികൾ നാട്ടിലേക്ക് തിരിക്കുന്നതിനിടയാണ് സംഭവം.

Latest