Connect with us

Covid19

ഡല്‍ഹി എയിംസില്‍ നഴ്‌സുമാരുടെ സമരം നാലാം ദിവസത്തിലേക്ക്; ജൂണ്‍ പത്തിന് കൂട്ട അവധി

Published

|

Last Updated

 ന്യൂഡല്‍ഹി | രാജ്യത്തെ മുന്‍നിര ആശുപത്രിയായ ഡല്‍ഹി എയിംസില്‍ നഴ്‌സുമാരുടെ സമരം മൂന്ന് ദിവസം പിന്നിട്ടു. കൊവിഡുമായി ബന്ധപ്പെട്ട ജോലിക്രമത്തിനെതിരെയാണ് നഴ്‌സുമാര്‍ പ്രതിഷേധിക്കുന്നത്. എന്നാല്‍ ആശുപത്രി അധികൃതര്‍ സമരത്തെ അവഗണിക്കുകയാണ്. വ്യാഴാഴ്ച മുതല്‍ ഡയറക്ടര്‍ ഓഫീസിന്റെ മുന്നിലേക്ക് സമരവേദി മാറ്റുമെന്നും ജൂണ്‍ പത്തിന് കൂട്ട അവധി എടുക്കുമെന്നും എയിംസ് നഴ്‌സ് യൂനിയന്‍ ഭാരവാഹികള്‍ അറിയിച്ചു.

ജൂണ്‍ 15 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങും. കൊവിഡ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് ശരിയായ മാര്‍ഗനിര്‍ദേശങ്ങള്‍, വ്യക്തിഗത സംരക്ഷണ ഉപകരണം (പി പി ഇ) എന്നിവയില്ലാത്തതും നഴ്‌സുമാര്‍ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങളും സംബന്ധിച്ച് യൂനിയന്‍ മൂന്നാഴ്ചയായി മാനേജ്‌മെന്റിനോട് പരാതിപ്പെടുന്നത്.

യൂനിയന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യാന്‍ പോലും മാനേജ്‌മെന്റ് തയ്യാറാകുന്നില്ല. പ്രതിഷേധിക്കാന്‍ ആഗ്രഹിച്ചിട്ടല്ല. എന്നാല്‍, തങ്ങളുടെ ജീവനാണ് ഇവിടെ ഭീഷണിയിലാകുന്നത്. ഞങ്ങളുടെ ജീവന് വിലയില്ലേ? എയിംസ് നഴ്‌സസ് യൂനിയന്‍ ജനറല്‍ സെക്രട്ടറി ഫമീര്‍ സി കെ ചോദിക്കുന്നു.

എയിംസില്‍ ജോലി ചെയ്യുന്ന 329 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗമുക്തമായയുടനെ ജോലിയില്‍ തിരികെ പ്രവേശിക്കുകയാണ് പതിവ്.

---- facebook comment plugin here -----

Latest