Connect with us

Covid19

രാഹുല്‍ ഗാന്ധിയുമായി സംസാരിച്ച അതിഥി തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തെന്ന് കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി | കാല്‍നടയായി സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതിനിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ അതിഥി തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട് . ഹരിയാണയിലെ അംബാലയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലേക്ക് നടക്കുകയായിരുന്ന ഒരു കൂട്ടം തൊഴിലാളികളെയാണ് ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ഡല്‍ഹി- ഫരീദാബാദ് അതിര്‍ത്തിക്കടത്തുള്ള സുഖ്‌ദേവ് വിഹാറിലാണ് രാഹുല്‍ ഗാന്ധി കുടിയേറ്റ തൊഴിലാളികളുമായി സംവദിച്ചത്. അതേ സമയം ഡല്‍ഹി പോലീസ് സംഭവത്തില്‍ പ്രതികരിച്ചട്ടില്ല.

കുടിയേറ്റക്കാരെ മുകളില്‍ നിന്നുള്ള നിര്‍ദേശപ്രകാരം കരുതല്‍തടങ്കലിലാക്കിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. 20 ലക്ഷം രൂപയുടെ സാമ്പത്തിക പാക്കേജില്‍ പ്രധാനമന്ത്രി പുനഃപരിശോധന നടത്തണമെന്നും കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരിട്ട് പണം കൈമാറണമെന്നും രാഹുല്‍ ഗാന്ധി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഭക്ഷണവും വെള്ളവും ഇല്ലാതെ കുടിയേറ്റ തൊഴിലാളികള്‍ റോഡിലിറങ്ങി നടക്കുകയാണ്. അവര്‍ക്ക് നേരിട്ട് പണമെത്തിക്കുകയാണ് വേണ്ടതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

 

 

Latest