Connect with us

National

തമിഴ്‌നാട്ടില്‍ മൂന്ന് കൊവിഡ് മരണംകൂടി; ചെന്നൈയില്‍ 509 പേര്‍ക്ക്കൂടി രോഗം

Published

|

Last Updated

ചെന്നൈ | തമിഴ്‌നാട്ടില്‍ കൊവിഡ്19 ബാധിച്ച് മൂന്നുപേര്‍ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം മരണസംഖ്യ 47 ആയി. 24 മണിക്കൂറിനിടെ 13,367 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 669 പേര്‍ക്ക് പുതുതായി രോഗബാധ കണ്ടെത്തി. ഇതില്‍ 257 പേര്‍ സ്ത്രീകളാണ്.135 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

രോഗംഭേദമായി ആശുപത്രിയില്‍നിന്ന് വിട്ടയച്ചവരുടെ മൊത്തം എണ്ണം 1,959. ഇതേവരെ 2,32,368 പേര്‍ക്കാണ് പരിശോധന നടത്തിയത്. ചെന്നൈയില്‍ 509 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 3,839 ആയി.

ചെന്നൈയിലെ കോയമ്പേട് പച്ചക്കറി മാര്‍ക്കറ്റുമായി ബന്ധപ്പെട്ടാണ് കൂടുതലും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോയമ്പത്തൂരിലും മധുരയിലും കോവിഡ് നിരവധി രോഗബാധിതരുണ്ട്.
രാജ്യത്ത് കോവിഡ് ബാധിതരില്‍ മഹാരാഷ്ട്രയും ഡല്‍ഹിയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തമിഴ്‌നാട്ടിലാണ്.

---- facebook comment plugin here -----

Latest