Connect with us

Covid19

കൊവിഡ് നിയന്ത്രണത്തില്‍ ട്രംപ് സമ്പൂര്‍ണ പരാജയം: ഒബാമ

Published

|

Last Updated

വാഷിംഗ്ടണ്‍ | അമേരിക്കയില്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമ്പൂര്‍ണ പരാജയമാണെന്ന് ആരോപിച്ച് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ. തന്റെ ഭരണകാലത്ത് വൈറ്റ് ഹൗസില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ട്രംപിനെ ഒബാമ രൂക്ഷമായി വിമര്‍ശിച്ചത്.

“സമ്പൂര്‍ണ ദുരന്തം” എന്നാണ് കൊവിഡ് പ്രതിസന്ധി അമേരിക്കന്‍ ഭരണകൂടം കൈകാര്യം ചെയ്ത രീതിയെ ഒബാമ വിശേഷിപ്പിച്ചത്. ഏതു സര്‍ക്കാര്‍ ആയിരുന്നാലും പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വരുമായിരുന്നു. എന്നാല്‍, ദുരന്തത്തിനിടയിലും തനിക്കെന്തു കിട്ടുമെന്നു നോക്കുന്ന ട്രംപ് ജനങ്ങള്‍ക്ക് എന്തു സംഭവിച്ചാലും പ്രശ്‌നമില്ല എന്ന നിലപാടിലാണെന്ന് മുന്‍ പ്രസിഡന്റ് കുറ്റപ്പെടുത്തി.

ട്രംപിന്റെ നിരുത്തരവാദ നിലപാടുകള്‍ നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനു ഗുണം ചെയ്യുമെന്ന് പറഞ്ഞ ഒബാമ ജോക്കു വേണ്ടി കൂടുതല്‍ പ്രവര്‍ത്തനം നടത്തുമെന്ന് കൂട്ടിച്ചേര്‍ത്തു.

Latest