Connect with us

Kerala

ലോക്ക് ഡൗണിനു ശേഷമുള്ള അന്തര്‍ സംസ്ഥാന യാത്ര; ശിപാര്‍ശകള്‍ സമര്‍പ്പിച്ച് ഗതാഗത വകുപ്പ്

Published

|

Last Updated

തിരുവനന്തപുരം | ലോക്ക് ഡൗണിനു ശേഷമുള്ള അന്തര്‍ സംസ്ഥാന യാത്രക്കുള്ള മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ശിപാര്‍ശ സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിച്ച് ഗതാഗത വകുപ്പ്. ഒമ്പത് നിര്‍ദേശങ്ങളാണ് ശിപാര്‍ശ ചെയ്തിട്ടുള്ളത്. മഞ്ചേശ്വരം, വാളയാര്‍, മുത്തങ്ങ, അമരവിള ചെക്ക്‌പോസ്റ്റുകളിലൂടെ മാത്രമേ ഇതുപ്രകാരം യാത്ര അനുവദിക്കൂ. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. അതിര്‍ത്തി കടന്നെത്താന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഒരു ദിവസം നിശ്ചിത എണ്ണം ആളുകളെ മാത്രമാണ് കടത്തിവിടുക. രാവിലെ എട്ടിനും 11 നും ഇടയില്‍ മാത്രമായിരിക്കും പ്രവേശനം. അതിര്‍ത്തി കടക്കാന്‍ സ്വന്തം വാഹനത്തില്‍ വരാം. കേന്ദ്രം അനുവദിച്ചാല്‍ അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് ആരംഭിക്കാം.

ബസില്‍ സാമൂഹിക അകലം പാലിക്കേണ്ടത് നിര്‍ബന്ധമാണ്, എ സി ഉപയോഗിക്കാന്‍ പാടില്ല, മാസ്‌ക് നിര്‍ബന്ധമായി ധരിക്കണം തുടങ്ങിയ നിബന്ധനകളും ശിപാര്‍ശയിലുണ്ട്. അതിര്‍ത്തിയില്‍ നിരീക്ഷണത്തിനായി പോലീസിനെയും മെഡിക്കല്‍ സംഘത്തേയും നിയോഗിക്കണം. വാഹനങ്ങള്‍ ഫയര്‍ഫോഴ്സ് അണുവിമുക്തമാക്കണം എന്നീ നിര്‍ദേശങ്ങളും മുന്നോട്ടു വച്ചിട്ടുണ്ട്.

Latest