Connect with us

Covid19

സന്യാസിമാരെ കൊന്ന കേസില്‍ അറസ്റ്റിലായവരില്‍ ഒരു മുസ്ലിമുമില്ല; മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി

Published

|

Last Updated

മുംബൈ |  മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ രണ്ട് സന്യാസിമാരേയും ഡ്രൈവറേയും ആള്‍കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ 101 പേര്‍ അറസ്റ്റിലായി. എന്നാല്‍ പ്രതികളില്‍ ഒരു മുസ്ലിം പോലുമില്ലെന്നും മഹാരാഷ്ട്ര ആഭ്യന്ത്രമന്ത്രി അനില്‍ ദേശ്മുഖ്. സംഭവം മുസ്ലിം ഭൂരിഭക്ഷ മേഖലയിലാണ് നടന്നതെന്നും മറ്റും ചൂണ്ടിക്കാട്ടി ചില സംഘ്പരിവാര്‍ സംഘടനകള്‍ വ്യാജ പ്രചാരണം നടത്തുന്ന സാഹചര്യത്തിലാണ് ഇത് തള്ളിയുള്ള മന്ത്രിയുടെ ഔദ്യോഗിക വിശദീകരണം.

വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിട്ട് പ്രതിപക്ഷം വര്‍ഗീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. ചിലര്‍ സംഭവത്തില്‍ ദിവാസ്വപ്നം കാണുകയാണ്. ഇത് അത്തരം രാഷ്ട്രീയക്കളികള്‍ക്കുള്ള സമയമല്ല. കൊവിഡിനെ പിടിച്ചുകെട്ടാനുള്ളതാണെന്നും മന്ത്രി ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

ഒരു ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കാറില്‍ പോകുകയായിരുന്ന സന്യാസിമാരെ കഴിഞ്ഞ 16നാണ് ആള്‍കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയത്. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയവര്‍ എന്ന് ആരോപിച്ചായിരുന്നു മര്‍ദനം. കല്‍പവര്‍ഷ് ഗിരി(70), സുശീല്‍ ഗിരി(35) എന്നീ സന്യാസികളും നിലേഷം തെല്‍ഗേഡെ എന്ന ഡ്രൈവറുമാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്.

വൈകാതെ ആക്രമണത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. സന്യാസിമാര്‍ കൊല്ലപ്പെട്ടത് മുസ്‌ലിം ഭൂരിപക്ഷ മേഖലയില്‍ വെച്ചാണെന്ന രീതിയില്‍ സംഘ്പരിവാര്‍, ബി ജെ പി സോഷ്യമീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വീഡിയോ പ്രചരിച്ചത്. എന്നാല്‍ അതല്ല വസ്തുതയെന്നും കൊല്ലപ്പെട്ടതും കൊലപാതകികളും ഒരേ സമുദായത്തില്‍ പെട്ടവരാണെന്നുമാണ് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി വിശദീകരിക്കുന്നത്.

 

Latest