Connect with us

Ongoing News

തന്നെ ചിരിപ്പിച്ച വീഡിയോ പങ്കുവെച്ച് റോജര്‍ ഫെഡറര്‍

Published

|

Last Updated

സ്വിറ്റ്സർലാൻഡ് | കൊറോണ വൈറസ് വ്യാപനം മൂലം എല്ലാ കായിക മത്സരങ്ങളും മാറ്റിവെച്ചിരിക്കുകയാണെങ്കിലും താരങ്ങളല്ലാവരും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. ട്വിറ്ററില്‍ ആരാധകര്‍ പോസ്റ്റ് ചെയ്ത വീഡിയോകളില്‍ തന്നെ ചിരിപ്പിച്ച വീഡിയോ പങ്ക്‌വെച്ചിരിക്കുകയാണ് ടെന്നീസ് ഇതിഹാസ താരം റോജര്‍ ഫെഡറര്‍. ആരാധകരെ ഉള്‍പ്പെടുത്തി നിരവധി വീഡിയോകളാണ് താരം തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. റോജര്‍ ഫെഡറര്‍ കഴിഞ്ഞയാഴ്ച ട്വീറ്റ് ചെയ്ത സോളോ ഡ്രില്‍ ചലഞ്ച് നിരവധി ആരാധകര്‍ ഷെയര്‍ ചെയ്യുകയും ഏറ്റെടുക്കുകയും ചെയ്തിരുന്നു. കൂടാതെ വെളുത്ത വസ്ത്രവും തൊപ്പിയും ധരിച്ച് സോളോ ഡ്രില്‍ പരിശീലിക്കുന്ന ഫെഡറര്‍ തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ നേരത്തെ തന്നെ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
അതേസമയം, ഫെഡറര്‍ ഇപ്പോള്‍ കുടുംബത്തോടൊപ്പം സ്വിറ്റ്‌സര്‍ലന്‍ഡിലെ വീട്ടില്‍ ഏകാന്തവാസത്തിലാണ്.

ഫെഡറര്‍ക്ക് മറ്റൊരു ഗ്രാന്‍സ്ലാം നേടാന്‍ കഴിയുമെന്ന് വാവ്റിങ്ക

ഫെഡററുടെ ദേശീയ ടീം അംഗവും കോര്‍ട്ടിലെ എതിരാളിയുമായ സ്റ്റാന്‍ വാവ്റിങ്ക തന്റെ സഹതാരത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പങ്കുവെച്ചു.

വാവ്റിങ്കയും സുഹൃത്തും പ്രൊഫഷനല്‍ ടെന്നീസ് കളിക്കാരനുമായ ബെനോയിറ്റ് പെയറും സോഷ്യല്‍ മീഡിയയില്‍ തത്സമയം സംപ്രേഷണം പരിപാടിയില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു. ഫെഡററിന് മറ്റൊരു ഗ്രാന്‍സ്ലാം കിരീടം നേടാന്‍ കഴിയുമോ എന്ന് ചോദ്യത്തിന് 38 കാരനായ ഫെഡററിന് ഇനിയുമൊരു ഗ്രാന്‍ഡ്സ്ലാം നേട്ടം കൈവരിക്കാന്‍ പ്രാപ്തിയുണ്ടെന്ന് വാവ്റിങ്ക അഭിപ്രായപ്പെട്ടു.
മൂന്ന് തവണ ഗ്രാന്‍സ്ലാം ജേതാവും മുന്‍ ലോക മൂന്നാം റാങ്കുകാരനുമായ വാവ്റിങ്കക്ക് 16 എ ടി പി കിരീടങ്ങള്‍ ഉണ്ട്.

Latest