Connect with us

Covid19

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം പിന്നിട്ടു

Published

|

Last Updated

ന്യൂയോര്‍ക്ക് |  കൊവിഡ് മഹാമാരിയില്‍ ലോകത്ത് രോഗികളായവരുടെ എണ്ണം 20 ലക്ഷംപിന്നിട്ടു. 1,34,000 പേര്‍ക്ക് പേര്‍ക്ക് ജീവന്‍ നഷ്ടമായി. അമേരിക്കയില്‍ മാത്രം മരണം 30000ത്തിന് അടുത്തെത്തി. ഫ്രാന്‍സില്‍ 24 മണിക്കൂറിനിടെ 1438 പേര്‍ മരിച്ചു. രാജ്യത്ത് ഒറ്റ ദിവസം റിപ്പോട്ട് ചെയ്യുന്ന കൂടിയ മരണനിരക്കാണിത്. ഇറ്റലിയില്‍ മരണ സംഖ്യ 21000 കടന്നു. കൊവിഡ് രോഗവുമായി മല്ലിടുന്ന 77 ദരിദ്ര രാഷ്ട്രങ്ങളുടെ കടങ്ങള്‍ എഴുതി തള്ളാന്‍ ജി 20 രാജ്യങ്ങളുടെ കൂട്ടായ്മ തീരുമാനിച്ചു.

അമേരിക്കയില്‍ ന്യൂയോര്‍ക്കില്‍ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടെന്നാണ് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്കും, ലോസ് ഏഞ്ചല്‍സും 2021 വരെ ആളുകള്‍ കൂടുതലായി എത്തുന്ന കായിക, വിനോദ പരിപാടികള്‍ റദ്ദ് ചെയ്‌തേക്കും. വിപണി തുറക്കാന്‍ പ്രസിഡന്റ് ട്രംപ് നിരവധി സിഇഒ മാരുമായി ചര്‍ച്ച നടത്തി. അതിനിടെ ചൈനയിലെ കൊവിഡ് മരണനിരക്കില്‍ സംശയം പ്രകടിപ്പിച്ച് പ്രസിഡന്റ് ട്രംപ് രംഗത്തെത്തി. ജര്‍മനിയില്‍ അടുത്താഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് ഏര്‍പ്പെടുത്തിയേക്കുമെന്നാണ് വിവരം. അതിനിടെ ഫ്രഞ്ച് നാവിക സേനയുടെ ചാള്‍സ് ഡിഗോള്‍ കപ്പലിലെ 668 നാവികര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

 

 

Latest