Connect with us

International

ലോകത്ത് 60 ലക്ഷം നഴ്‌സുമാരുടെ കുറവെന്ന് ഡബ്ല്യൂ എച്ച് ഒ

Published

|

Last Updated

ജനീവ |  കൊവിഡ് 19 വൈറസ് മൂലം ലോകം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ ആരോഗ്യ രംഗത്തെ പരിമിതികള്‍ തുറന്ന് പറഞ്ഞ് ലോകാരോഗ്യ സംഘടന. ലോകത്ത് 60 ലക്ഷം നഴ്‌സുമാരുടെ കുറവുണ്ടെന്നാണ് ഡബ്ല്യൂ എച്ച് ഒ തലവന്‍ ടെഡ്രോസ് അഥനോം ഗെബ്രിയോസിസ് പറഞ്ഞു. കണക്കുകള്‍ പ്രകാരം ലോകത്ത് 28 മില്ല്യണ്‍ നഴ്‌സുമാരാണ് നിലവിലുള്ളത്. നഴ്‌സുമാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ രേഖപ്പെടുത്തിയത്. എന്നാല്‍പ്പോലും ആഗോള തലത്തില്‍ നഴ്‌സുമാരുടെ എണ്ണത്തില്‍ 60 ലക്ഷം പേരുടെ കുറവാണുള്ളത്. ആഫ്രിക്ക, തെക്കുകിഴക്കന്‍ ഏഷ്യ, മിഡില്‍ ഈസ്റ്റ്, തെക്കേ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് നഴ്‌സുമാരുടെ എണ്ണത്തില്‍ കുറവുള്ളത്. ഇത്തരം രാജ്യങ്ങളില്‍ രോഗങ്ങള്‍, ചികിത്സാപ്പിഴവ്, മരണനിരക്ക് എന്നിവ കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകത്തെ ആകെ ജനസംഖ്യയുടെ 50 ശതമാനം പേരെ മാത്രമാണ് നിലവിലുള്ള നഴ്‌സുമാര്‍ക്ക് പരിചരിക്കാനാവുന്നത്. നഴ്‌സുമാരുടെ ക്ഷാമം നിലവിലെ കോവിഡ് സാഹചര്യത്തെ നേരിടുന്നതിനേയും ബാധിക്കുന്നുണ്ട്. അതിനാല്‍ എല്ലാ രാഷ്ട്രങ്ങളും നഴ്‌സിംഗ് രംഗത്തും നഴ്‌സിംഗ് വിദ്യാഭ്യാസ മേഖലയിലും നിക്ഷേപം നടത്താന്‍ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest