Connect with us

Covid19

24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 500ന് മുകളില്‍ പേര്‍ക്ക്

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 500ന് മുകളില്‍ പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍. ഇവിടെ 600ന് മുകളില്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 3577 ആയി പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. ആകെ 83 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.ഇന്ന് മാത്രം 11 പേരാണ് മരിച്ചത്. 267 പേര്‍ക്ക് അസുഖം ഭേദമായി.

രാജ്യത്തൊട്ടാകെയുള്ള 274 ജില്ലകളില്‍ കുറഞ്ഞത് ഒരു കൊറോണ പോസിറ്റീവ് കേസെങ്കിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ കൊറോണ കേസുകള്‍ ഇരട്ടിയാകുന്നതിനുള്ള നിരക്ക് നിലവില്‍ 4.1 ദിവസമാണ്. എന്നാല്‍ തബ്ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട കേസുകള്‍ ഉണ്ടായില്ലായിരുന്നുവെങ്കില്‍ ഇത്7.4 ദിവസമാകുമായിരുന്നുവെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

---- facebook comment plugin here -----

Latest