Connect with us

Covid19

രാജ്യത്ത് കൊവിഡ് ബാധിതര്‍ 1965; മരണം 50

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം ഉയര്‍ന്നു തന്നെ. ഇതുവരെ 1965 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 50 പേര്‍ മരിച്ചു. ഇന്നലെ മാത്രം 437 പേര്‍ക്കാണ് രോഗം ബാധിച്ചതായി കണ്ടെത്തിയത്. 151 പേര്‍ക്ക് അസുഖം ഭേദമായി. നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയവര്‍ക്ക് വൈറസ് ബാധിച്ചതാണ് കൊവിഡ് കേസുകള്‍ വര്‍ധിക്കാന്‍ ഇടയാക്കിയതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

ഇന്നലെ മഹാരാഷ്ട്രയിലാണ് കൂടുതല്‍ മരണമുണ്ടായത്. നാലു പേരാണ് ഇവിടെ മരിച്ചത്. 16 ആണ് ആകെ മരണം. ഇന്നലെ 33 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 335 ആയി. ധാരാവിയിലെ ചേരിയില്‍ വൈറസ് ബാധിച്ച് 56 കാരന്‍ മരിച്ചതും കൈക്കുഞ്ഞിനും രോഗം സ്ഥിരീകരിച്ചതും പരിഭ്രാന്തി പരത്തിയിട്ടുണ്ട്.

ഗുജറാത്തില്‍ അഞ്ച് പേര്‍ക്ക് കൂടി അസുഖം സ്ഥിരീകരിച്ചതോടെ കൊവിഡ് രോഗികളുടെ എണ്ണം 87 ആയി. ആന്ധ്രയില്‍ 67 ഉം തമിഴ്‌നാട്ടില്‍ 110ഉം പേര്‍ക്കു കൂടി കൊവിഡ് ബാധിച്ചിട്ടുണ്ട്. നിസാമുദ്ദീനില്‍ നിന്ന് മടങ്ങിയെത്തിയവരില്‍ 190 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. കോയമ്പത്തൂരിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Latest